ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി

ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി. ഈ ചിത്രം ഭാഗ്യലക്ഷ്മി തന്നെയാണ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ലോക ക്യാന്‍സര്‍ ദിനമായ ഇന്നാണ് ഭാഗ്യലക്ഷ്മി മുടി ദാനം ചെയ്തത്. മുടി ദാനം ചെയ്തതില്‍ ഒരു വിഷമവും ഇല്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. എന്റെ അമ്മയ്ക്കും ക്യാന്‍സര്‍ ആയിരുന്നു. മുടി പോയപ്പോള്‍ അമ്മയ്ക്ക് എത്ര വിഷമമായെന്ന് ഞാന്‍ നേരിട്ട് കണ്ടതാണ്. റേഡിയേഷനും കീമോയും കഴിഞ്ഞപ്പോള്‍ അമ്മയുടെ മുടി കൊഴിഞ്ഞു. അത് കവറില്‍ ഇങ്ങനെ സൂക്ഷിച്ച് വയക്കുമായിരുന്നു. അമ്മയുടെ മരണ ശേഷമാണ് ആ മുടിയൊക്കെ വിഗ്ഗ് ഉണ്ടാക്കാനായി നല്‍കിയത്.
അതു കൊണ്ടാണ് മുടി നഷ്ടപ്പെട്ടെങ്കിലും വിഷമം ഇല്ലാത്തത്. കുറേ നാളായി മുടി നല്‍കണം എന്ന കരുതുന്നു. എന്നാല്‍ അടുപ്പമുള്ളവര്‍ പിന്തിരിപ്പിക്കും, എനിക്ക് മുടിയുള്ളതാണ് നല്ലതെന്ന് പറയും.
ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ പോയപ്പോഴാണ് മുടി ദാനം ചെയ്യണമെന്ന ആഗ്രഹം ഞാന്‍ വെളിപ്പെടുത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല മുടി ദാനം ചെയ്തു. ഭാവിയില്‍ ഒരു കിഡ്നി കൂടി ദാനം ചെയ്യണമെന്നാണ് ആഗ്രഹം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ക്യാന്‍സര്‍ രോഗികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഒരു സന്തോഷമാണിത്. നമ്മള് അമ്പലങ്ങളില്‍ പോയി മുടി കൊടുക്കുന്നു, അത് ആരൊക്കെയോ വിറ്റ് കാശാക്കുകയാണ്. എന്നാല്‍ നമ്മുടെ മുടി കൊണ്ട് ആര്‍ക്കെങ്കിലും കോണ്‍ഫിഡന്‍സ് കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് വലുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here