ലിനി….നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ, മകന്റെ പിറന്നാള്‍ ദിനത്തില്‍ ലിനിയുടെ ഭര്‍ത്താവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നിപ എന്ന രോഗാവസ്ഥയുടെയും വൈറസിന്റേയും പേര് നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം കൊണ്ട് വരുന്നത് നിപയെ കീഴടക്കാന്‍ ഒരു സംഘം നടത്തിയ ശ്രമത്തിനിടെ ജീവന്‍ ത്യജിച്ച നഴ്സ് ലിനിയുടെ മുഖമാണ്. ലിനിയും ലിനിയുടെ രണ്ട് കുഞ്ഞുങ്ങളും, മരണക്കിടക്കയില്‍ നിന്ന് ലിനി ഭര്‍ത്താവിന് എഴുതിയ കുറിപ്പും മനസിലെ മായാത്ത ഓര്‍മ്മകളാണ്.
ഇന്ന് സജീഷിന്റെയും ലിനിയുടേയും മകന്‍ റിതുലിന്റെ ആറാമത്തെ പിറന്നാളായിരുന്നു. മകന്റെ പിറന്നാള്‍ ദിവസം സജീഷ് എഴുതിയ ഫെയ്സ് ബുക്ക് കുറിപ്പ് നോവായി മാറുകയാണ്.
റിതുലിന്റെ ആറാം പിറന്നാൾ
ജന്മദിനങ്ങൾ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്.
ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്കൂളിൽ പോയത്.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here