Advertisement

ഭർതൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജിയിൽ വിധി നാളെ

February 4, 2019
0 minutes Read
kanaka durga

മലപ്പുറം അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജിയിൽ പുലാമന്തോൾ ജനകീയ കോടതി നാളെ വിധി പറയും. നേരത്തേ കനകദുർഗയുടെയും ബന്ധുക്കളുടേയും വാദം പൂർത്തിയായിരുന്നു. തന്നെയും ഭർത്താവിനേയും കൗൺസിലിംഗിന് വിധേയമാക്കണമെന്നും കനകദുർഗ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവിന്റെ അമ്മ സുമതിയുടെ ഭാഗത്തുനിന്ന് യാതൊരു പീഡനം ഉണ്ടായിട്ടില്ലെന്നും ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ പാടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണയിലെ വനിതാ സംരക്ഷണ കേന്ദ്രത്തിലാണ് കനകദുർഗ ഇപ്പോഴുള്ളത്. അതിനിടെ കനകദുർഗയെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതിൽ പെരിന്തൽമണ്ണ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top