Advertisement

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം; ഫെബ്രുവരി 21 ന് വിചാരണ ആരംഭിക്കും

February 4, 2019
Google News 0 minutes Read
hc asks to submit sunanda pushkar investigative report sunanda pushkar death delhi hc dismisses subrahmaniam swami plea

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ ഫെബ്രുവരി 21 ന് വിചാരണ ആരംഭിക്കും. കേസ് ഇതിനായി സെഷന്‍ കോടതിയിലേക്ക് മാറ്റി. ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂരിനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതി ചേര്‍ത്തിരുന്നു. 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണസംഘം നേരത്തെ ദില്ലി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനവും ആത്മഹത്യ പ്രേരണകുറ്റവുമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ തരൂരിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here