കക്ഷി അമ്മിണിപ്പിള്ളയുടെ ടീസറെത്തി

kakshi amminipilla

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം കക്ഷി അമ്മിണിപ്പിള്ളയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. വക്കീലിന്റെ വേഷത്തിലാണ് ആസിഫ് ഈ ചിത്രത്തില്‍ എത്തുന്നത്. സനിലേഷ് ശിവന്റെതാണ് തിരക്കഥ. ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖതാരമാണ്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.
സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top