കെഎസ്ആര്‍ടിസി താത്കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചു

പിരിച്ചുവിടപ്പെട്ട കെഎസ്ആര്‍ടിസി താത്കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചു. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് 4 മണിക്കാണ് ചര്‍ച്ച. വിഷയത്തില്‍ അനഭാവപൂര്‍വ്വമായ സമീപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.
പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ അനിശ്ചിതകാല സമരം പതിനാറാം ദിവസം തുടരുമ്പോഴാണ് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നത്. വിഷയം അനുഭാവപൂര്‍വമായാണ് പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നും മുഖ്യമന്ത്രി സമരക്കാരുടെ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
വൈകിട്ട് ഗതാഗതമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. കോടതി വിധി എതിരായ സാഹചര്യത്തില്‍ നിയമനിര്‍മ്മാണം അടക്കമുള്ള സാധ്യതകള്‍ പരിഗണിക്കണമെന്നാണ് empanel കൂട്ടായ്മയുടെ പ്രധാന ആവശ്യം .ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് 3861 എം പാനല്‍ കണ്ടക്ടര്‍മാരെ കോര്‍പ്പറേഷന്‍ പിരിച്ചു വിട്ടത്. എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴി നിയമനം നേടിയവരും 10 വര്‍ഷത്തില്‍ അധികം സര്‍വ്വീസുള്ളവരുമടക്കമാണ് ഒറ്റദിവസം കൊണ്ട് ജോലിില്‍ നിന്ന് പുറത്തായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here