പീഡനക്കേസിൽ പിടിയിലായ അഭിഭാഷകൻ ധനീഷിനെതിരെ കൂടുതൽ കേസുകൾ

സ്ത്രീ പീഡനക്കേസിൽ പിടിയിലായ അഭിഭാഷകൻ ധനീഷിനെതിരെ കൂടുതൽ കേസുകൾ. സിപിഎമ്മിന്റെ സഹായത്തോടെ ഭീഷണിപെടുത്തി പണം വാങ്ങിയെന്നാണ് കാലടി രാജൻ പരാതി നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ തന്റെ മക്കളുടെ വിവാഹ സമയത്ത് ഭീഷണിപ്പെടുത്തി ധനേഷ് പത്ത് ലക്ഷം രൂപ വാങ്ങി എന്നാണ് പരാതി. കാലടി പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ധനേഷ് ഇപ്പോൾ എറണാകുളം സബ് ജയിലിലാണ്. ഇതിനിടയിലാണ് ധനേഷിനെതിരെ കൂടുതൽ പരാതികൾ ഉയർന്ന് വരുന്നത്. ഏറ്റവും ഒടുവിലായാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ രാജന്റെ പരാതി. 2014ൽ ധനേഷ് ഭീഷണി പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. സർക്കാർ ഉദ്യോഗസ്ഥനായ തനിക്കെതിരെ വിജിലൻസിൽ പരാതി നൽകുമെന്നും 25 ലക്ഷം രൂപ തന്നില്ലെങ്കിൽ മക്കളുടെ വിവാഹം മുടക്കി സമൂഹ മദ്യത്തിൽ അപകീർത്തിപെടുത്തുമെന്ന് ഭീഷണി പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപെട്ട് സിപിഎം നേതാക്കളുമായി സംസാരിച്ചെങ്കിലും ധനേഷിന്റെ ഭീഷണി തുടരുകയായിരുന്നു. ഘട്ടം ഘട്ടമായി 10 ലക്ഷം രൂപ നൽകിയപ്പോഴാണ് ധനേഷ് പിന്മാറിയത്. രാജന്റെ പരാതിയിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here