Advertisement

പ്രിയങ്ക ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി

February 5, 2019
Google News 0 minutes Read

കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്ക ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് യുഎസിൽ ആയിരുന്ന പ്രിയങ്ക ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്. ശേഷം കോൺഗ്രസ് അധ്യക്ഷന് രാഹുൽ ഗാന്ധിയുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി.

പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, സംഘടന ചുമതലയുള്ള സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഇന്ന് ചുമതല ഏറ്റെടുത്തേക്കും. ഏഴാം തീയതി രാഹുൽ ഗാന്ധി വിളിച്ച് ചേർത്ത ജനറൽ സെക്രടറിമാരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുത്തേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here