കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി

കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. ഫെബ്രുവരി 20 ന് മുന്‍പ് ഷില്ലോങിലെ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സിബിഐ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ പാടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാജീവ് കുമാറിന് നോട്ടീസ് നല്‍കും
ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിബിഐ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാര്‍ നല്‍കിയത് കൃത്രിമ രേഖകളെന്ന് സിബിഐ വ്യക്തമാക്കി. രാജീവ് കുമാര്‍ സിബിഐക്ക് നല്‍കിയത് അപൂര്‍ണ്ണമായ രേഖകളെന്നും അന്വേഷണം ശരിയല്ലെന്നും സിബിഐ വ്യക്തമാക്കി. ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപമാണെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് നല്‍കണമായിരുന്നുവെന്നും സിബിഐ കേടതിയില്‍ വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here