Advertisement

എറണാകുളത്ത് രണ്ട് പുതിയ സർക്കാർ ഐടിഐകൾ തുടങ്ങാൻ തീരുമാനമായി

February 6, 2019
0 minutes Read

എറണാകുളം ജില്ലയിലെ തുറവൂരിലും വയനാട് ജില്ലയിലെ വെള്ളമുണ്ടയിലും പുതിയ സർക്കാർ ഐടിഐകൾ തുടങ്ങാൻ തീരുമാനിച്ചു. തുറവൂരിൽ ഇലക്ട്രീഷ്യൻ, മെക്കാനിക് ഡീസൽ എന്നീ രണ്ടു ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകൾ അനുവദിക്കും. വെള്ളമുണ്ടയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും 6 വീതം പുതിയ തസ്തികകൾ സൃഷ്ടിക്കും.

ഏഴു ജില്ലകളിൽ ന്യൂനപക്ഷയുവജന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. കണ്ണനല്ലൂർ (കൊല്ലം), കായംകുളം (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വളാഞ്ചേരി (മലപ്പുറം), പേരാമ്പ്ര (കോഴിക്കോട്), തലശ്ശേരി (കണ്ണൂർ) എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top