റോബേർട്ട് വാദ്രയെ ചോദ്യം ചെയ്യൽ അവസാനിച്ചു; നാലു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്

റോബർട്ട് വാദ്രയെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. നാലു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. കള്ളപ്പണ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റോബർട്ട് വാദ്രയെ എൻഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഡൽഹിയിലുള്ള എൻഫോസ് മെന്റ് ഡയറക്ടറേറ്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ .ചോദ്യം ചെയ്യൽ നാലു മണിക്കൂറുകളോളം നീണ്ടുനിന്നു. വിവാദ ആയുധ ഇടപാടുകാരൻ സഞ്ച്യഭണ്ഡാരിയുമായി ബന്ധമില്ലന്ന് സിബിഐ ഉദ്യോഗസ്ഥരോട് വാദ്ര പറഞ്ഞതായാണ് സൂചന.
വിവാദ ആയുധ ഇടപാടുകാരൻ സഞ്ചയ്ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്ന കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റോബർട്ട് വാദ്ര ചോദ്യം ചെയ്തത്. ഡൽഹി ഇഡിയുടെ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടുനിന്നു. വിവാദ ആയുധ ഇടപാടുകാരൻ സഞ്ച്യഭണ്ഡാരിയുമായി ബന്ധമില്ലന്ന് സിബിഐ ഉദ്യോഗസ്ഥരോട് വാദ്ര പറഞ്ഞതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട നേരെത്തെ ചോദ്യം ചെയ്ത മനോജ് അറോറ തന്റെ മുൻ തൊഴിലാളിയായിരുന്നു, ലണ്ടനിൽ സ്വത്തുവകകൾ ഇല്ലെന്നും വാദ്ര പറഞ്ഞതായാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് എ ഐസിസി ജനറൽ സെക്രട്ടറിയും ഭാര്യയുമായ പ്രിയങ്കാ വാദ്രയാണ് റോബർട്ട് വാദ്രയെ ഇ.ഡി ഓഫീസിലെത്തിച്ചത.
താൻ ഭർത്താവിനൊപ്പമാണെന്ന് പ്രിയങ്ക പറഞ്ഞു .തനിക്കെതിരെയുള്ള ആരോപങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വാദ്ര പ്രതികരിച്ചു.അതേസമയം പ്രതിരോധ കരാറിലൂടെ ലഭിച്ച കള്ളപ്പണത്തിലൂടെയാണ് വാദ്ര ലണ്ടനിൽ സ്വത്ത് വകകൾ വാങ്ങിയെതെന്ന് ബിജെപി ആരോപിച്ചു.കേസിൽ പട്യാല ഹൗസ് കോടതി’ ഫെബ്രുവരി 16 വരെ വാദ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here