Advertisement

യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

February 6, 2019
1 minute Read
sc rejects budget plea SC considers sasikala plea today

 

ശബരിമലയിലെ യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത  സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രപ്രവേശനമാണ് ഏറ്റവും വലിയ അവകാശം. ഇപ്പോഴത്തെ എതിര്‍പ്പുകള്‍ മാറുമെന്നും സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

തുല്യതയാണ് വിധിയ്ക്ക് അടിസ്ഥാനമെന്നും അയ്യപ്പഭക്തര്‍ പ്രത്യേക മതമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു.

പുന:പരിശോധനയ്ക്ക് ആവശ്യമായ വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ജയദീപ് ഗുപ്ത  വാദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top