ശബരിമല സ്ത്രീ പ്രവേശനം; വിധിയിലെ പിഴവ് എന്താണെന്നും വിധി എന്തിന് പുനഃപരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ്

ശബരിമല സ്ത്രീ പ്രവേശനത്തിലെ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു. നടപടിക്രമങ്ങള്‍ ആരംഭിച്ചു. വിധിക്കെതിരെ നൽകിയ 65 ഹർജികൾ ആണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിധിയിലെ പിഴവ് എന്താണെന്നും വിധി എന്തിന് പുനഃപരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്‍എസ്എസിന് വേണ്ടി പരാശനാണ് ആദ്യം വാദിക്കുന്നത്.
ഹർജികൾ ജനുവരി 22ന് പരിഗണിക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ ആയതിനാൽ ആണ് ഹർജികൾ ഇന്ന് പരിഗണിക്കാൻ നിശ്ചയിച്ചത്. സുപ്രീം കോടതി വിധിക്ക് ശേഷം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ഹർജി ഇന്ന് ഭരണ ഘടന ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയിരുന്നു. അതിനാൽ ഇൗ ഹർജിയും ഇന്നി കോടതിയുടെ മുൻപാകെ എത്തും. നേരത്തെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിൽ വിരമിച്ച മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് പകരം നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ആണ് ഭരണഘടന ബെഞ്ചിൽ ഉള്ളത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുകുൾ റോത്തക്കി, കപിൽ സിബൽ തുടങ്ങി സുപ്രീംകോടതിയിലെ ഭൂരിഭാഗം മുതിര്‍ന്ന അഭിഭാഷകരും ഇന്ന് കോടതിയിലെത്തും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. യുവതി പ്രവേശനത്തോട് യോജിക്കുന്ന ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിയിൽ ഉറച്ചുനിന്നാൽ ഈ ഹര്‍ജികളെല്ലാം തള്ളിപ്പോകും. അതേസമയം കേസ് വിശദമായി വീണ്ടും വാദം കേൾക്കാം എന്ന് കോടതി തീരുമാനിച്ചാല്‍ സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയാകും.
ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്നത്തെ കോടതി നടപടികൾ നിര്‍ണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here