Advertisement

എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും

February 7, 2019
Google News 1 minute Read

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്. എഐസിസി ആസ്ഥാനത്ത് വൈകീട്ട് 4.30നാണ് യോഗം. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുക്കും. ഒരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പിസിസി അധ്യക്ഷന്‍മാരെയും ജനറല്‍സെക്രട്ടറിമാരെയും വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലയിരുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ ചുമതലയുള്ള സംസ്ഥാനങ്ങളിലെത്തിയും വിവര ശേഖരണം നടത്തിയിരുന്നു.

അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ തലമുറയോഗം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും ഉയര്‍ത്തേണ്ട വിഷയങ്ങളും സഖ്യസാധ്യകളും യോഗം വിലയിരുത്തും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് കേരളത്തിലെത്തി തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ചുമതല ഏറ്റെടുത്ത എഐസിസി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജോതിരാധിദ്യ സിന്ധ്യയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ മുഖ്യ ശ്രദ്ധാ കേന്ദ്രമായ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിയാലോചന നടത്തിയിരുന്നു.

Read More: അധികാരത്തിലെത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

9ന് പിസിസി അധ്യക്ഷന്‍മാരുടെയും 12ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here