പെണ്ണിന് വയസ് 48 ചെക്കന് വയസ്സ് 25.. ആസ്തി 15 കോടി… വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസ് നല്‍കി

juby

പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25…. പെണ്ണിന് ആസ്തി 15 കോടി… സ്രീധനം 101 പവൻ 50 ലക്ഷം… ബാക്കി പുറകെവരും…. നമ്മുടെ സ്വന്തം ചെറുപുഴയിൽ നടന്ന കല്യാണം-  ഈ ഫോട്ടോയും കുറിപ്പും ലഭിക്കാത്ത വാട്സ് ആപ് ഉള്ള ഫോണ്‍ ഇന്ന് കേരളത്തില്‍ കുറവായിരിക്കും. സത്യം അറിയാതെ ഈ ഫോട്ടോ ഗ്രൂപ്പുകളിലേക്ക് അതിവേഗം പ്രചരിക്കുകയുമാണ്. എന്നാല്‍ ഈ വിവാഹത്തിന് പിന്നിലെ  സത്യം ഈ ഫോര്‍വേഡുകളല്ല,  ഇതൊന്നുമല്ല സത്യം. കണ്ണൂര്‍ സ്വദേശികളായ അനൂപും ജൂബിയുമാണിത്. അനൂപ് ജൂബിയേക്കാള്‍ രണ്ടര വയസ്സ് മുതിര്‍ന്നതുമാണ്.

വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.  പൈലറ്റാകാന്‍ ഡറാഡൂണില്‍ പഠിക്കുകയാണ് അനൂപ്. ജൂബിയും വിമാനത്താവളത്തിലെ തന്നെ ജീവനക്കാരിയാണ്. ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹദിവസം പത്രത്തില്‍ വന്ന ഫോട്ടോയായിരുന്നു ആദ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ പ്രായവും ബോഡി ഷെയിമിഗും എല്ലാം നിറഞ്ഞ മെസേജുകളും ട്രോളുകളും നിറയുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുവരും കുടുംബവുമൊത്ത് നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് ഒരു പടികൂടി കടന്നിരിക്കുകയാണ് ഇപ്പോള്‍ കളിയാക്കലുകള്‍. ഇത്തരം മോശം കമന്റുകളില്‍ ഇരുവരും അതീവ ദുഃഖിതരുമാണ്. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് ജൂഹിയുടെ വീട്ടുകാര്‍.
ആളുകളുടെ മാനസികാവസ്ഥയ്ക്കും സ്വകാര്യതയ്ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത ആരോ ഒരാള്‍ തുടങ്ങി വച്ചതാണിത്. ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന വരന്റേയും വധുവിന്റേയും മാനസികാവസ്ഥയെ മാത്രമാണോ ഇത് ബാധിച്ചിരിക്കുന്നതെന്ന് ഒന്ന് ചിന്തിച്ച് നോക്കണം. ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് മകളുടെ കൈ അവളുടെ പുരുഷന് പിടിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍, പുതിയ അതിഥിയെ വരവേല്‍ക്കുന്ന വരന്റെ വീട്ടുകാര്‍, അവരുടെ സുഹൃത്തുക്കള്‍, അടുത്ത ബന്ധുക്കള്‍ അവരിലെല്ലാം ഈ ട്രോളുകളും വ്യാജ വാര്‍ത്തകളും ഉണ്ടാക്കിയ മാനസിക വൈഷമ്യങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാല്‍ മതിയാവും. അതിഥികളായി നവവധുവും വരനും അതിഥികളായി ചെല്ലുന്ന എത്രയിടങ്ങളില്‍ ഇത് ചര്‍ച്ചയാവും?


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top