കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു

കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു. 75 വയസായിരുന്നു. ചവറയിലെ സ്വകാര്യ ആശുപത്രിയിൽ 10.45 ഒടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പുരുഷാധിപത്യം നിറഞ്ഞ് നിന്ന കാലത്ത് കഥകളിലോകത്ത് എത്തിയ പാറുക്കുട്ടി സ്ത്രീവേഷങ്ങള്‍ക്ക് പുറമെ പുരുഷ വേഷങ്ങളും ചെയ്തിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ കരുനാഗപള്ളി ചവറയില്‍ 1943 ഫെബ്രുവരി 21നായിരുന്നു ജനനം. അച്ഛന്‍ സ്വര്‍ണപ്പണിക്കാരനായിരുന്ന ശങ്കരനാചാരി. അമ്മ നാണിയമ്മ. എട്ടുമക്കളില്‍ ഞാന്‍ ആറാമത്തയാളായിരുന്നു ചവറ പാറുക്കുട്ടി. സ്ക്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം നൃത്തം അഭ്യസിച്ചിരുന്ന പാറുക്കുട്ടി കോളേജ് വിദ്യാഭ്യാസ കാലത്താണ് കഥകളിയിലേക്ക് ആകൃഷ്ടയായി ആ രംഗത്തേക്ക് തിരിയുന്നത്. കൊറ്റംകുളങ്ങര ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
പൂതനാമോക്ഷത്തിലെ ലളിത-പൂതനയായാണ് അരങ്ങിലെത്തിയത്. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീവേഷങ്ങൾ ചെയ്ത തുടങ്ങിയ പാറുക്കുട്ടിയമ്മ പോരുവഴി ഗോപാലപ്പിള്ളയാശാനിൽ നിന്നു് കൂടുതൽ വേഷങ്ങൾ പരിശീലിച്ചെടുത്തു. സമസ്ത കേരള കഥകളി വിദ്യാലയത്തിലും കഥകളി അഭ്യസിച്ചു. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ശിഷ്യയാകുന്നത് അവിടെ വച്ചാണ്. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും പാറുക്കുട്ടിയമ്മ കൈകാര്യം ചെയ്തിട്ടുണ്ട്തന്നെ. ദേവയാനി , ദമയന്തി , പൂതന ലളിത , ഉർവ്വശി, കിർമ്മീരവധം ലളിത , കിർമ്മീരവധം ലളിത , മലയത്തി, സതി, കുന്തി, പ്രഹ്ലാദൻ, കൃഷ്ണൻ, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങി എല്ലാ വേഷങ്ങളും കെട്ടാറുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം ദേവയാനിയാണ്.ആട്ടത്തിന്റെ 50 വർഷം പൂർത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപർവം’ എന്നൊരു ഡോക്യൂമെന്ററി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ആറ് പതിറ്റാണ്ടായി ഈ രംഗത്തുണ്ടായിരുന്ന അപൂര്‍വ്വ വ്യക്തിത്വമാണ് ഇപ്പോള്‍ അരങ്ങൊഴിഞ്ഞത്. സര്‍ക്കാര്‍ ജോലി വരെ വേണ്ടെന്ന് വച്ചാണ് പാറുക്കുട്ടി കഥകളിയ്ക്ക് ഒപ്പം സഞ്ചരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here