ചെണ്ടമേളത്തിനിടെ മതിമറന്നാടിയ ആ വൈറല്‍ പെണ്‍കുട്ടി ഇതാ

ചെണ്ടമേളത്തിനിടെ ആവേശംകൊണ്ട് തുള്ളിച്ചാടുന്ന പച്ചക്കുപ്പായക്കാരി പെണ്‍കുട്ടിയുടെ വീഡിയോ ആയിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചത്. വീഡിയോ കണ്ടവര്‍ക്കെല്ലാം അറിയേണ്ടത് ആ മിടുക്കി പെണ്‍കുട്ടി ആരാണെന്നായിരുന്നു. സോഷ്യല്‍ മീഡിയ തന്നെ മണിക്കൂറുകള്‍ കൊണ്ട് അതിനുളള ഉത്തരവും കണ്ടെത്തി.
പത്തനംതിട്ടയിലെ പള്ളിക്കല്‍ സ്വദേശിനി പാര്‍വതിയാണ് ആ വൈറല്‍ പെണ്‍കുട്ടി. കൊല്ലത്തെ ശൂരനാട് ആനയടിയിലെ പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടന്ന ആനയടിപ്പൂരത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോ ആണ് നോക്കിനില്‍ക്കുന്ന നിമിഷം കൊണ്ട് വൈറലായി മാറിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത അവള്‍ മാത്രം ഒന്നുമറിഞ്ഞില്ല.
‘ഞാനൊരു പൂരപ്രേമിയാണ്. നാട്ടില്‍ നിന്ന് ഞങ്ങളൊരു സംഘമായാണ് പൂരത്തിന് പോയത്. പൂരത്തിനിടെ മേളം കൊഴുത്തപ്പോള്‍ എനിക്കും ആവേശമായി. വീഡിയോ എടുത്തതോ ആളുകള്‍ ശ്രദ്ധിക്കുന്നതോ ഒന്നും കണ്ടില്ല, അപ്പോഴുള്ള ആവേശം അതുപോലെ കാണിച്ചെന്നു മാത്രം. ഇതിത്ര വൈറലായിപ്പോവുമെന്നൊന്നും ഞാനറിഞ്ഞില്ല. എനിക്കൊപ്പമുണ്ടായിരുന്നത് ചിറ്റയും അമ്മായിയുമായിരുന്നു. ചിറ്റയാണ് കയ്യില്‍പിടിച്ചുകൊണ്ടിരുന്നത്. അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ ഞാനൊന്നും കേട്ടില്ല. മേളത്തിന്റെ ആവേശത്തിലായിരുന്നു ഞാന്‍’ പാര്‍വതി പറഞ്ഞു.
Read More:സോളാര്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന 75 കാരി സെല്‍വമ്മ; വൈറല്‍ വീഡിയോ
ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പാര്‍വതി. സിവില്‍ പോലീസ് ഓഫീസറായ പത്തനംതിട്ട പള്ളിക്കലിലെ അജിയുടേയും അധ്യാപികയായ സിനിയുടേയും മകളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here