ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് അഞ്ച് ദിവസമാക്കി വര്‍ദ്ധിപ്പിച്ചു

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ആഴ്ചയില്‍ നാല് ദിവസമായിരുന്നത് അഞ്ചു ദിവസമായി വര്‍ദ്ധിപ്പിച്ചു. ഇതോടെ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ നാല്പാതാകും.
മക്ക മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ ആഴ്ചയില്‍ എട്ടു പുതിയ സര്‍വ്വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ വ്യാഴം വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് സര്‍വ്വീസ് ഉള്ളത്. ഫെബ്രുവരി പതിമൂന്നു മുതല്‍ ബുധനാഴ്ചയും സര്‍വ്വീസ് ഉണ്ടായിരിക്കും. ഇതോടെ ആഴ്ചയില്‍ അഞ്ചു ദിവസങ്ങളിലായി നാല്പത് സര്‍വ്വീസുകള്‍ ഉണ്ടാകും. ഓരോ ദിവസവും മക്കയില്‍ നിന്ന് മദീനയിലേക്ക് നാലും മദീനയില്‍ നിന്ന് മക്കയിലേക്ക് നാലും സര്‍വ്വീസുകള്‍ ആണ് നടത്തുന്നത്. റമദാനില്‍ എല്ലാ ദിവസവും സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ പതിനൊന്നിനാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. സര്‍വ്വീസ് വിജയകരമാനെന്നാണ് റിപ്പോര്‍ട്ട്.
2019 അവസാനമാകുമ്പോഴേക്കും ദിനംപ്രതി മുപ്പത് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വരാനിരിക്കുന്ന ഓരോ മാസവും ദിനംപ്രതി രണ്ട് വീതം സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. ഓരോ അര മണിക്കൂറിലും ഒരു സര്‍വീസ്. വര്‍ഷത്തില്‍ മൂന്നു കോടി പേര്‍ക്ക് യാത്ര ചെയ്യാന്‍ ഇതുവഴി സൗകര്യമുണ്ടാകും. വര്‍ഷത്തില്‍ ആറു കോടി പേര്‍ക്ക് യാത്ര ചെയ്യാന്‍ പാകത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here