റിപ്പോ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്കിന്റെ പുതിയ ധനനയം

rbi RBI discontinues letter of undertaking

റിപ്പോ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. 0.25 ശതമാനമാണ് നിരക്ക് കുറച്ചത്. റിവേഴ്‌സ് നിരക്ക് 6.25 ശതമാനവും റിപ്പോനിരക്ക് 6 ശതമാനവുമായിരിക്കും പുതിയ നിരക്ക്. അർധപാത അവലോകനത്തിലാണ് ഗവർണർ ശക്തികാന്ത ദാസ് വായ്പാ നയ പ്രഖ്യാപനം നടത്തിയത്.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ചുമതലയേറ്റതിനുശേഷം ആദ്യമായി പങ്കെടുക്കുന്ന വായ്പാനയ യോഗം(മോണിറ്ററി പോളിസി കമ്മിറ്റി) ആണിത്. മുന്നുദിവസത്തെ യോഗത്തിനുശേഷമാണ് റിപ്പോ നിരക്ക് ആർബിഐ കുറഞ്ഞത്. എന്നാൽ റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായി തന്നെ തുടരും.

Read More : റിസർവ്വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി

പണപ്പെരുപ്പം വൻ തോതിൽ കുറഞ്ഞതിനാൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിക്കുകയായിരുന്നു ആർബിഐയുടെ ലക്ഷ്യം. ഇത് ഡിസംബറിൽ 2.2 ശതമാനമായിരുന്നു. ഇതും വായ്പ നിരക്ക് കുറയ്ക്കാൻ കാരണമായി.

വായ്പ്പാ ഡിമാന്റ് കൂടുമ്പോൾ കയ്യിൽ പണമില്ലെങ്കിൽ ആർബിഐ ബാങ്കുകൾക്ക് കടം കൊടുക്കാറുണ്ട്. ഇതിനുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. വായ്പ്പ നൽകാൻ അവസരമില്ലാതെ പണം ബാങ്കുകളിൽ അധികമായാൽ ആർബിഐ അത് നിക്ഷേപമായി സ്വീകരിക്കും. ഇതിന് ബാങഅകിന് ആർബിഐ നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ.

Read More : ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണര്‍

പണപ്പെരുപ്പം വൻതോതിൽ കുറഞ്ഞതിനാൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. അമേരിക്കയിൽ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും തീരുമാനത്തെ സ്വാധീനിച്ചു.

ഇതിനുമുമ്പ് ഒക്ടോബറിലെ നയ അവലോകനത്തിൽ നിരക്കിൽ മാറ്റംവരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറിൽ 2.2 ശതമാനമായാണ് കുറഞ്ഞത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More