രണ്ടാമൂഴം വിവാദം; സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ ഇന്ന് വാദം കേൾക്കും

രണ്ടാമൂഴത്തിന്റെതിരക്കഥ ഉപയോഗിക്കരുതെന്ന കോടതി ഉത്തരവിനെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ ഇന്ന് വാദം കേൾക്കും.കോഴിക്കോട് ജില്ലാ കോടതി നാലിലാണ്വാദം കേൾക്കുക. കേസ് സംബന്ധിച്ച രേഖകൾ കീഴ് കോടതിയിൽ നിന്ന് ലഭിക്കുന്നതിനായി ജനുവരി 15 ൽ നിന്ന് വാദം നീട്ടുകയായിരുന്നു.
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ എഴുതി നൽകിയ രണ്ടാമൂഴം തിരക്കഥയുടെ കരാർ കാലാവധി തീർന്നിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എം.ടി. തിരക്കഥ തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്.നിർമാണക്കമ്പനിക്കും സംവിധായകൻ വി.എ. ശ്രീകുമാർ മേനോനുമെതിരെ ഒക്ടോബർ 10ന് ആണ് എംടി കോടതിയെ സമീപിച്ചത്. പരാതിയിൽ ശ്രീകുമാർ മേനോനുംനിർമാതാവ് ബി.ആർ. ഷെട്ടിക്കുംകോടതി നോട്ടിസ് അയച്ചിരുന്നു. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കി ഇൻജംക്ഷൻ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.കേസിൽആർബിട്രേറ്ററെ നിയോഗിക്കണമെന്ന ശ്രീകുമാർ മേനോന്റെ ആവശ്യം കോഴിക്കോട് മുൻസിഫ് കോടതി തള്ളിയിരുന്നു.ശ്രീകുമാർ മേനോൻ പലതവണ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാൻഎം.ടി. തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here