Advertisement

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് ഫ്‌ളമിംഗോയുടെ പരിശീലന ഗ്രൗണ്ടില്‍ തീപിടുത്തം; 10 മരണം

February 8, 2019
0 minutes Read

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് ഫ്‌ളമിംഗോയുടെ പരിശീലന ഗ്രൗണ്ടില്‍ തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. റിയോ ഡി ജനെയ്‌റോയിലെ നിയോ ഡി ഉറുബുവിലുള്ള പരിശീലന ഗ്രൗണ്ടിലാണ് അപകടം നടന്നത്. മരിച്ചവരില്‍ രണ്ട് ഫഌമിംഗോ യൂത്ത് ലീഗ് താരവുമുണ്ടെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

മരിച്ചവരില്‍ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടവരില്‍ അധികവും 14 മുതല്‍ 17 വയസ് പ്രായമുള്ളവരാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബ്രസീലിന്റെ മുന്‍നിര താരങ്ങളായിരുന്ന റൊണാള്‍ഡീഞ്ഞോ, ബെബെറ്റോ, റൊമാരിയോ എന്നിവര്‍ ഫ്‌ള
മിംഗോയുടെ കളിക്കാരായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top