ആലപ്പുഴയില്‍ മല്‍സരിക്കില്ലെന്ന് മന്ത്രി ജി. സുധാകരന്

ആലപ്പുഴയില്‍ മത്സരിക്കില്ലെന്ന് ജി സുധാകരന്. പലരുടെയും പേരുകള്‍ ഉയര്‍ന്നു വന്ന കൂട്ടത്തില്‍ തന്റെ പേരും വന്നതാകാമെന്നും ഒരു പാര്‍ലമെന്ററി സ്ഥാനത്തിരിക്കുമ്പോള്‍ മറ്റൊരു പാര്‍ലമെന്ററി സ്ഥാനത്തേക്ക് മല്‍സരിക്കുന്ന പതിവ് സിപിഎമ്മില്‍ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ദേശീയപാത നാലുവരി പാതയായി വികസിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്ന വിജ്ഞാപനം ഇറക്കിയതായി മന്ത്രി ജി സുധാകരന് നിയമസഭയില്‍ പറഞ്ഞു. തലശ്ശേരി-മാഹി ബൈപാസ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു.
Read More:‘മാപ്പ്!’ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സുധാകരന്
കാസര്‍കോട് ജില്ലയിലെ നീലേശ്വരം റെയില്‍വെ മേല്‍പ്പാലം നിര്‍മാണവും ആരംഭിച്ചു. തിരുവനന്തപുരം-കഴക്കൂട്ടം മേല്‍പ്പാലവും പ്രവൃത്തി ആരംഭിച്ചു. ദേശീയപാത വികസനം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി വികസന പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തെണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂര്‍ മേല്പാലങ്ങളുടെ നിര്‍മാണം ഏറ്റെടുത്തതായും മന്ത്രി പറഞ്ഞു. കരമന-കളിയിക്കാവിള റോഡും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നാലുവരി പാതയാക്കുന്നത്.
Read More:സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കും: ജി സുധാകരന്
എറണാകളും ജില്ലയിലെ ചേരാനല്ലൂര്‍ ജങ്ഷന് രണ്ട് ദേശീയപാതകളുടെ സംഗമ സ്ഥലമാണ്. എന്‍എച്ച് 66, വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍ റോഡ് എന്നിവയാണത്. ജംഗ്ഷനിലേക്ക് എത്തുന്ന നാല് റോഡുകളില്‍ എന്‍എച്ച്എഐ നടത്തിയ പഠനത്തിന്റേയും ഗതാഗതത്തിന്റിന്റേയും അടിസ്ഥാനത്തില്‍ 2021 ആകുമ്പോഴേക്കും ഒരു ലക്ഷം പാസഞ്ചര്‍ കാര്‍ യൂണിറ്റായി വര്‍ധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചേരാനല്ലൂര്‍ ജംഗ്ഷനില്‍ കൂടുതല്‍ സ്ഥലമെടുപ്പ് ആവശ്യമായി വന്നതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here