‘പിണറായി ഇരട്ട ചങ്കനല്ല, ഓട്ടചങ്കൻ’ : കെ മുരളീധരൻ

പിണറായി ഇരട്ട ചങ്കനല്ല, ഓട്ടചങ്കനെന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ശാപം കിട്ടി മരിക്കരുതെന്നും കെ മുരളീധരൻ പറഞ്ഞു.
ദേവസ്വം കമ്മീഷ്ണർ എന്തടിസ്ഥാനത്തിലാണ് എ കെ ജി സെന്ററിൽ കയറിയത്. ദേവസ്വം ബോർഡിൽ രാഷ്ട്രീയം പാടില്ലെന്ന കോടതി വിധി ലംഘിച്ചു. നിങ്ങൾക്കിഷ്ടമുള്ള വിധി നടപ്പിലാക്കാനും ഇഷ്ടമില്ലാത്ത വിധി നടപ്പിലാക്കാതിരിക്കാനും കേരളത്തിൽ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. പിണറായിയുടെ കരണക്കുറ്റി നോക്കി അടിക്കുകയും വേണമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Read More : ‘പിണറായി വിജയന്‍ സിപിഎമ്മിലെ അവസാന മുഖ്യമന്ത്രി’: ഷിബു ബേബി ജോണ്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുമ്പൊ മോദി താഴെയിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.
Read More : ‘സരിതയുടെ ആരോപണത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ ?’ : കെ സുരേന്ദ്രൻ
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം-ബിജെപി രഹസ്യധാരണയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. ബിജെപി സമരം വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോഴാണ് ശബരിമലയിലേക്ക് സർക്കാർ സ്ത്രീകളെ എത്തിക്കുന്നത്. ജീവച്ഛവമായ ബിജെപിക്ക് ഓക്‌സിജൻ നൽകുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള യുവതികൾ ശബരിമലയിൽ എത്തിയതിൽ പോലീസിനും സർക്കാരിനും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here