അനുവാദമില്ലാതെ ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി; മുംബൈ സ്വദേശി പറയുന്നു

തന്റെ അനുവാദമില്ലാതെ ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്ന യുവാവിനെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുംബൈ സ്വദേശിയായ റഫേല്‍ സാമുവലാണ് മാതാപിതാക്കളെ കോടതി കയറ്റാനൊരുങ്ങുന്നത്. റാഫേലിന്റെ ഭാഷയില്‍ ഇതിന് വ്യക്തമായ വിശദീകരണമുണ്ട്. ഒരു ദേശീയ മാധ്യമത്തോട് റാഫേല്‍ ഇത് വിശദീകരിക്കുകയും ചെയ്തു.
ആളുകള്‍ തന്റെ വാദത്തെ തട്ടിപ്പെന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ എന്തുകാണ്ടാണ് ഇത്തരത്തിലൊരു വാദവുമായി താന്‍ മുന്നോട്ട് വന്നതെന്ന് വ്യക്തമാക്കാമെന്ന് റാഫേല്‍ പറയുന്നു. ആളുകളുമായി ആന്റി നാറ്റലിസത്തെക്കുറിച്ച് സംസാരിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നു. കുട്ടികളില്ലാത്ത ലോകത്തെക്കുറിച്ചുള്ള ചില ഐഡിയകള്‍ പറയാം. ആളുകള്‍ കാറ് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്, പക്ഷേ എന്തുകൊണ്ടാണവര്‍ കുട്ടികള്‍ ഇല്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തതെന്ന് റാഫേല്‍ ചോദിക്കുന്നു.
കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ഒരു കടമയുമില്ലെന്ന് റാഫേല്‍ പറയുന്നു. ലോകത്തുള്ളവരെല്ലാം അവരുടെ സ്വന്തം സമ്മതപ്രകാരം ജനിക്കുന്നതിനാല്‍ മാതാപിതാക്കളോട് പ്രത്യേകം കടപ്പാട് വേണ്ട. തനിക്ക് രക്ഷിതാക്കളോട് സ്‌നേഹമുണ്ട്. അവരുടെ സന്തോഷത്തിന് വേണ്ടിയാണ് താന്‍ ഉണ്ടാക്കപ്പെട്ടത്. അതിനോട് തനിക്ക് യോജിപ്പില്ല, റാഫേല്‍ വ്യക്തമാക്കുന്നു. റഫേലിന്റെ മാതാപിതാക്കള്‍ അഭിഭാഷകരാണ്. മാതാപിതാക്കളുമായി റാഫേലിന് പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. തന്റെ വാദം സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിലപാടുമായി റാഫേല്‍ രംഗത്തെത്തിയിരിക്കുന്നത്.
നിഹിലാനന്ദ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ റാഫേല്‍ തന്റെ നിലപാടുകളെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. ഇതിന്റെ വീഡിയോയും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു കറുത്ത ടീ ഷര്‍ട്ടും സണ്‍ഗ്ലാസും കൃത്രിമ താടിയും ധരിച്ചാണ് ഇയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, റാഫേലിനെ എതിര്‍ത്തുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. റാഫേലിന് മനോരോഗമാണെന്ന് വരെ പറഞ്ഞവരുണ്ട്.
ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് റാഫേല്‍. മനുഷ്യരാണ് ലോകത്തെ ഏറ്റവും വലിയ ദുരന്തമെന്ന് വിശ്വസിക്കുന്ന ഇവര്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്ത ലോകത്തിനായാണ് വാദിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here