Advertisement

ട്രാൻസ്ജെൻഡറുകൾക്ക് ഉപജീവന മാർഗവുമായി സാമൂഹിക നീതി വകുപ്പ്

February 8, 2019
Google News 1 minute Read
transgenders

ട്രാൻസ്ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്ത് സാമൂഹിക നീതി വകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുന്നത്. ജില്ല കളക്ടർ കെ മുഹമ്മദ് വൈ സഫിറുല്ല പരിപാടി ഉദ്ഘാടനം ചെയ്തു.

ആതിര, മെറീന എന്നിവർക്ക് ജില്ലാ കളക്ടർ തയ്യൽ മെഷീൻ കൈമാറി. ജില്ലയിൽ നിന്ന് അഞ്ച് പേർക്ക് തയ്യൽ മെഷീൻ നൽകുന്ന പദ്ധതി യാണിത്. ആതിര, മെറീന എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ തയ്യൽ മെഷീൻ നൽകിയത്. താര, അതിഥി, വിനായക് എന്നിവർക്കും തയ്യൽ മെഷീൻ നൽകും. ജില്ലാ സാമൂഹിക വകുപ്പ് ഓഫീസർ ടി. കെ. രാമദാസ്, ആശാഭവൻ സൂപ്രണ്ട് ജോൺ ജോഷി, ഓൾഡേജ് ഹോം സൂപ്രണ്ട് വിജയൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.

Read More : ഇരുപത്തഞ്ചുകാരന്റെ ലിംഗ നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്‌

മറ്റ് ചില പദ്ധതികളും ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കി വരുന്നു. നിലവിൽ 24 പേർക്ക് തൊഴിൽ പരിശീലനം നൽകുന്നുണ്ട്. അഞ്ച് പേർക്ക് ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നതിനുള്ള പരിശീലനവും നൽകി വരുന്നു.

Read More :   ട്രാൻസ്ജൻഡർ സ്ത്രീയെ സ്ത്രീകളുടെ ടോയ്‌ലെറ്റിൽ കയറുന്നതിൽ നിന്നും തടഞ്ഞു; ഹോട്ടൽ ജീവനക്കാരന് പിഴ 5 ലക്ഷത്തോളം രൂപ !

നേരത്തെ ട്രാൻസ്ജെൻഡറുകൾക്ക് കൊച്ചി മെട്രോയിൽ തൊഴിലവസരങ്ങൾ നൽകിയത് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. സമൂഹത്തിൽ നിന്നും തഴയപ്പെട്ട ഇത്തരക്കാർക്ക് ‌ഒരു ഉപജീവനമാർ​ഗമായി മാറി ഈ നീക്കം. വിവിധ വകുപ്പുകളിലായി 23 ട്രാൻസ്ജെൻഡറുകൾക്കാണ് മെട്രോയിൽ ജോലി ലഭിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമവും, ജോലി ചെയ്യുവാനുള്ള അവസ്ഥയില്‍ ഇവരെ സജ്ജരാക്കാനുള്ള ശ്രമവും തുടക്കം കുറിച്ചത് പുതിയ പ്രതീക്ഷകളിലേക്കായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here