സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പതിനൊന്നര ശതകോടി റിയാലിൻറ്റെ സർക്കാർ സഹായം

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പതിനൊന്നര ശതകോടി റിയാലിൻറ്റെ സർക്കാർ സഹായം പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രാലയത്തിന്‍റെ താല്‍പര്യം പരിഗണിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് സഹായധനത്തിനുള്ള അംഗീകാരം നല്‍കിയത്.
സൗദിയിലെ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്കാണ് പതിനൊന്നര ശതകോടി റിയാലിൻറ്റെ സഹായപ്രഖ്യാപനം ഉണ്ടായത് .സ്വകാര്യ മേഖലയില്‍ വിദേശി ജീവനക്കാര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത് മൂലം വിവിധ സ്ഥാപനങ്ങള്‍ വന്‍തുക ലെവി ഇനത്തില്‍ അടക്കേണ്ടി വന്നു .
Read More : പരമ്പരാഗത അറബ് ഉത്പന്നങ്ങളുടെ വിൽപ്പന ഒരുക്കി സൗദിയിൽ ഒരു ചന്ത
ഇതേ തുടർന്ന് പല സ്ഥാപനങ്ങളും പ്രതിസന്ധി പരിഹാരത്തിനായി വാണിജ്യ നിക്ഷേപ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഇത് സാമ്പത്തിക വികസന കാര്യ സമിതിയിലെത്തുകയും തൊഴില്‍ മന്ത്രാലയത്തിന്‍റെ താല്‍പര്യങ്ങൾ കൂടി പരിഗണിച്ച് സഹായധനം നല്‍കാനുള്ള അഭ്യര്‍ഥനക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍ക്കുകയായിരുന്നു .
Read More : സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്. പതിനൊന്നര ശതകോടി റിയാലാണ് സഹായ ധനമായി സ്ഥാപനങ്ങള്‍ക്ക് നല്‍കുക. ഇത് ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നത് സംബന്ധിച്ച വ്യക്തത വന്നിട്ടില്ല . സ്വകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനവും സാമ്പത്തിക പുരോഗതിയും പ്രഖ്യാപിച്ച രാജാവിന്‍റെ തീരുമാനത്തിന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി നന്ദിയും അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here