ശിവഗിരി ആത്മിക സര്‍ക്യൂട്ട് ഉദ്ഘാടനം; മുഖ്യമന്ത്രിയെ നേരത്തേ അറിയിച്ചിരുന്നുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ശിവഗിരി തീര്‍ത്ഥാടന ആത്മിക സര്‍ക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രിക്കും നേരത്തേ കത്ത് നല്‍കിയിരുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഉദ്ഘാടന വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് അയച്ച കത്തും അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തുവിട്ടു.
ശനിയാഴ്ച ശിവഗിരി വര്‍ക്കലയില്‍ അല്‍ഫോണ്‍സ് കണ്ണന്താനമാണ് സര്‍ക്യൂട്ട് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കത്തിലൂടെ കാര്യങ്ങള്‍ എല്ലാം മന്ത്രിയെ അറിയിച്ചതാണ്. ഉദ്ഘാടനം അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറയില്ല. സംസ്ഥനത്തിന്റെ അനുമതി ഈ പദ്ധതിക്ക് ആവശ്യമില്ല. ഇത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. ശബരിമലയ്ക്കായി നല്‍കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here