സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചററാണ് സൗമ്യ.
ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് വൈറ്റില പള്ളിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം,തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
വൈകുന്നേരം ആറരയ്ക്ക് ക്രൗണ്‍ പ്ലാസയില്‍ വിവാഹസല്‍ക്കാരം നടത്തും. സിനിമാ മേഖലയിലുള്ളവര്‍ക്ക് പതിനൊന്നാം തീയതി വര്‍ക്കല റിസോര്‍ട്ടില്‍ വിരുന്നൊരുക്കും.
Read More:ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു
ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. തുടര്‍ന്ന് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരം നടത്തും. സിനിമാ മേഖലയിലുള്ളവര്‍ക്കായി അടുത്ത തിങ്കളാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്. അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ട് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here