Advertisement

പ്രായവ്യത്യാസത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നവദമ്പതികള്‍ ആശുപത്രിയില്‍

February 9, 2019
Google News 1 minute Read
juby

പ്രായവ്യത്യാസത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിന് ഇരയായ നവദമ്പതികള്‍ ആശുപത്രിയില്‍. കഴിഞ്ഞദിവസം കണ്ണൂര്‍ ചെറുപുഴയില്‍ വിവാഹിതരായ അനൂപ് പി സെബാസ്റ്റ്യന്‍, ജൂബി ജോസഫ് എന്നിവരെയാണ് മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലായത്.

വരന് പ്രായം 25, വധുവിന് 48 എന്ന രീതിയില്‍ ആയിരുന്നു ഇവരുടെ വിവാഹചിത്രം വെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നുണകള്‍ പ്രചരിച്ചത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും കനത്ത സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചെന്നുമായിരുന്നു ദുഷ്പ്രചരണം. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് വ്യക്തമാക്കി നവദമ്പതികള്‍ തന്നെ രംഗത്തെത്തിയിരുന്നു.

Read More:പെണ്ണിന് വയസ് 48 ചെക്കന് വയസ്സ് 25.. ആസ്തി 15 കോടി… വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസ് നല്‍കി

അതേസമയം, സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വീട്ടുകാരാണ് മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിലെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നേരത്തെ, സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ ഇവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.

വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.  പൈലറ്റാകാന്‍ ഡറാഡൂണില്‍ പഠിക്കുകയാണ് അനൂപ്. ജൂബിയും വിമാനത്താവളത്തിലെ തന്നെ ജീവനക്കാരിയാണ്. ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടേയും വിവാഹം.  വിവാഹദിവസം പത്രത്തില്‍ വന്ന ഫോട്ടോയായിരുന്നു ആദ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ പ്രായവും ബോഡി ഷെയിമിഗും എല്ലാം നിറഞ്ഞ മെസേജുകളും ട്രോളുകളും നിറയുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുവരും കുടുംബവുമൊത്ത് നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് ഒരു പടികൂടി കടന്നിരിക്കുകയാണ്  കളിയാക്കലുകള്‍. ഇത്തരം മോശം കമന്റുകളില്‍ ഇരുവരും അതീവ ദുഃഖിതരുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here