സംഗീത രംഗത്തെ മികച്ച സംഭാവനയ്ക്ക് ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു

സംഗീത രംഗത്തെ മികച്ച സംഭാവനയ്ക്ക് ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ആണ് സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ ആദരിക്കല്‍ ചടങ്ങ് ഒരുക്കിയത്.
ജിദ്ദയിലെ സംഗീത വേദികളില്‍ നിറ സാന്നിധ്യമായ മുംതാസ് അബ്ദുറഹ്മാന്‍, നവ ഗാനരചയിതാക്കളായ ശബ്ന മനോജ്, ഷീന പ്രതീപ് എന്നിവരെയും സംഗീത സംവിധായകന്‍ കെ.ജെ കോയയെയുമാണ് കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ആദരിച്ചത്. സമീപ കാലത്ത് ശ്രദ്ധേയമായ ചില സംഗീത ആല്ബരങ്ങളിലെ സംഗീത സംവിധാനം, രചന, ആലാപനം എന്നിവ നിർവഹിച്ചത് ഈ കലാകാരന്മാര്‍ ആണ്. ആല്ബ ങ്ങളുടെ ഓര്ക്കിസ്ട്രെഷന്‍ നിര്വരഹിച്ചത് ഇതേ കുടുംബത്തില്‍ നിന്നുള്ള വെബ്സാന്‍, അഭിനവ് പ്രദീബ് എന്നീ വിദ്യാര്ഥികകളും. ക്ഷണിക്കപ്പെട്ട സംഗീതാസ്വാദകരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ ഗായകര്‍ സംബന്ധിച്ചു.
അനശ്വര ഗായകന്‍ ബാബുരാജിന്റെ പുത്രി സാബിറ ഇബ്രാഹിമും പരിപാടിക്കെത്തിയിരുന്നു. ഗായകന്‍ അബ്ദുല്‍ ഹഖ് തിരൂരങ്ങാടിയെയും ചടങ്ങില്‍ ആദരിച്ചു. മുഹമ്മദ് റാഫി കോഴിക്കോട് അധ്യക്ഷനായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here