സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന എഐസിസി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന എഐസിസി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻചാണ്ടി മത്സരിക്കുന്നത് നന്നായിരിക്കും എന്നത് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. മത്സരിച്ചിട്ടില്ലെങ്കിലും ആവേശത്തിന് കുറവുണ്ടാകില്ല. മത്സരിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഈ മാസം അവസാനം പൂര്‍ത്തിയാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരോട് രാഹുല്‍
ഉമ്മൻചാണ്ടിക്ക് മേൽ സമ്മർദ്ദമില്ലെന്ന് നേരത്തെ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനം എടുക്കുമെന്നും എഐസിസി നിർദ്ദേശം അനുസരിച്ചു സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read More : തെരഞ്ഞെടുപ്പ്; പരിഗണിക്കുന്നത് സ്ഥാനാര്‍ത്ഥികളുടെ യോഗ്യത മാത്രമെന്ന് മുല്ലപ്പള്ളി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കുന്നത് സ്ഥാനാർഥികളുടെ യോഗ്യത മാത്രമായിരിക്കുമെന്നും മറ്റ് മാനദണ്ഡങ്ങൾ ഉണ്ടാവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് നേതൃത്വം നേതൃത്വത്തിന് മുൻപിൽ പ്രത്യേക സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ല. അത് പാർട്ടി വേദികളിൽ ആണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here