തെരഞ്ഞെടുപ്പിന് മുൻപ് മറ്റു പാർട്ടികളുമായി സഖ്യത്തിനില്ല : സീതാറാം യെച്ചൂരി

വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കും. കേന്ദസ്റ്റത്തിൽ ബദൽ സർക്കാർ ഉറപ്പാക്കുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് മറ്റു പാർട്ടികളുമായി സഖ്യത്തിനില്ല. പക്ഷെ ബി ജെ പിയെ തോൽപ്പിക്കാൻ വേണ്ടിയുള്ള അടവ് നയം ഉണ്ടാകും. എൽഡിഎഫ് മരിത്സരിക്കാത്തിടങ്ങളിൽ മുഖ്യ ലക്ഷം ബിജെപിക്കും തൃണമൂൽ കോൺഗസിനും എതിരെയായിരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Read More : തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ വേണമെന്ന നിലപാടിനെ അനുകൂലിച്ച് ബൃന്ദ കാരാട്ട്
റഫേൽ വിഷയം ശക്തമായി ഉയർത്തുമെന്നും മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നിട്ടും എൻ എസ് എ നിയമം റദാക്കാൻ തയ്യാറാകാത്തത് നിരാശജനകമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കോൺഗ്രസ് ഔദ്യോഗികമായി തെരഞ്ഞെടുപ്പു ധാരണയുമായി സമീപിചിട്ടില്ല. ബംഗാളിൽ സിപിഐഎം ഇടത് മുന്നണിയിൽ നിന്ന് മത്സരിക്കും. ഇടത് മുന്നണിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here