ഐഎന്‍ടിയുസി കേവലം വോട്ടു ബാങ്കല്ല; സീറ്റിന് അവകാശമുണ്ടെന്ന് ആര്‍ ചന്ദ്രശേഖരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശമുണ്ടെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. പാര്‍ട്ടി ഇത്തവണയെങ്കിലും ഐഎന്‍ടിയു സിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ചന്ദ്രശേഖരന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കുന്നതിനിടെയാണ് ഐഎന്‍ടിയുസി സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഐഎന്‍ടിയുസി ക്ക് കേരളത്തില്‍ വലിയ വോട്ട് ബാങ്ക് ഉണ്ട്. സീറ്റ് ആവശ്യപെടേണ്ടതില്ല. ഐഎന്‍ടിയുസിയെ കേവലം വോട്ടു ബാങ്കായി മാത്രം കണ്ടാല്‍ പോരെന്നും അതിന്റെ പ്രാതിനിധ്യം കൂടി കൊടുക്കേണ്ടതാണെന്നും ആര്‍ ചന്ദ്രശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി യുടെ സീറ്റ് പ്രാതിനിധ്യംവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പല വേദികളിലും ഇതിനു മുമ്പും ആവശ്യപെട്ടിട്ടുണ്ട്. ഇത്തവണ അത് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും ചന്ദ്രശേഖരന്‍ കൂട്ടി ചേര്‍ത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here