Advertisement

ഹോം ലോൺ വായ്പ്പാ നിരക്കിൽ ഇളവ് വരുത്തി എസ്ബിഐ

February 9, 2019
Google News 1 minute Read

എസ്ബിഐ ഹോം ലോൺ വായ്പ്പാ നിരക്കിൽ ഇളവ് വരുത്തി. മുപ്പത് ലക്ഷം രൂപ വരെയുള്ള വായ്പ്പകളുടെ നിരക്കിലാണ് എസ്ബിഐ കുറവ് വരുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ വായ്പ്പാ ദാതാക്കളായ തങ്ങൾ എപ്പോഴും ഉപഭോക്താക്കളുടെ പക്ഷത്താണെന്നും അവരുടെ താൽപ്പര്യം കണക്കിലെടുക്കുമെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ഹോം ലോൺ മാർക്കറ്റിൽ എസ്ബിഐക്കാണ് ഏറ്റവും വലിയ ഷെയർ എന്നും രജനീഷ് കുമാർ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് ആർബിഐ റിപ്പോ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ ധനനയം പ്രഖ്യാപിക്കുന്നത്. 0.25 ശതമാനമാണ് നിരക്ക് കുറച്ചത്. റിവേഴ്‌സ് നിരക്ക് 6.25 ശതമാനവും റിപ്പോനിരക്ക് 6 ശതമാനവുമായിരിക്കും പുതിയ നിരക്ക്. അർധപാത അവലോകനത്തിലാണ് ഗവർണർ ശക്തികാന്ത ദാസ് വായ്പാ നയ പ്രഖ്യാപനം നടത്തിയത്.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ചുമതലയേറ്റതിനുശേഷം ആദ്യമായി പങ്കെടുക്കുന്ന വായ്പാനയ യോഗം(മോണിറ്ററി പോളിസി കമ്മിറ്റി) ആണിത്. മുന്നുദിവസത്തെ യോഗത്തിനുശേഷമാണ് റിപ്പോ നിരക്ക് ആർബിഐ കുറഞ്ഞത്. എന്നാൽ റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായി തന്നെ തുടരും.

Read More : റിസർവ്വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി

പണപ്പെരുപ്പം വൻ തോതിൽ കുറഞ്ഞതിനാൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിക്കുകയായിരുന്നു ആർബിഐയുടെ ലക്ഷ്യം. ഇത് ഡിസംബറിൽ 2.2 ശതമാനമായിരുന്നു. ഇതും വായ്പ നിരക്ക് കുറയ്ക്കാൻ കാരണമായി.

വായ്പ്പാ ഡിമാന്റ് കൂടുമ്പോൾ കയ്യിൽ പണമില്ലെങ്കിൽ ആർബിഐ ബാങ്കുകൾക്ക് കടം കൊടുക്കാറുണ്ട്. ഇതിനുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. വായ്പ്പ നൽകാൻ അവസരമില്ലാതെ പണം ബാങ്കുകളിൽ അധികമായാൽ ആർബിഐ അത് നിക്ഷേപമായി സ്വീകരിക്കും. ഇതിന് ബാങഅകിന് ആർബിഐ നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ.

Read More : ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണര്‍

അമേരിക്കയിൽ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും തീരുമാനത്തെ സ്വാധീനിച്ചു. ഇതിനുമുമ്പ് ഒക്ടോബറിലെ നയ അവലോകനത്തിൽ നിരക്കിൽ മാറ്റംവരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറിൽ 2.2 ശതമാനമായാണ് കുറഞ്ഞത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here