രാജ്യാന്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത്

കേരളത്തിന് അഭിമാനമായി രാജ്യാന്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം. അമേരിക്ക ആസ്ഥാനമായ ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്‍റെ സഹകരണത്തോടെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തോന്നയ്ക്കലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ പല വൈറസ് ജന്യ രോഗങ്ങളും അടുത്ത കാലത്തായി തല പൊക്കുന്നുണ്ട്.  ഏറ്റവും ഒടുവില്‍ നിപ്പ വൈറസും ഇന്നാട്ടിലെത്തി. നേരത്തെ വൈറസ് ജന്യ രോഗങ്ങള്‍ തിരിച്ചറിയാന്‍ സാമ്പിളുകള്‍ പുണെയിലയക്കണമായിരുന്നു. മണിപ്പാലില്‍ പരിശോധിക്കുന്നവ സാക്ഷ്യപ്പെടുത്തേണ്ടതും പുണെയിലാണ്. ദിവസങ്ങള്‍ നീളുന്ന പ്രക്രിയയാണിത്. എന്നാലിനി പരിശോധനയും ഗവേഷണവുമൊക്കെ തിരുവനന്തപുരം തോന്നക്കലില്‍ ആരംഭിച്ച ഇന്‍സ്റ്റു റ്റിയൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയില്‍ നടക്കും. നിപ്പ പടര്‍ന്നു പിടിക്കുന്നതിനിടെ കഴിഞ്ഞ മെയ് 30 ന് തറക്കല്ലിട്ട ഇന്‍സ്റ്റൂട്ട് ടിന്റെ നിര്‍മാണം 8 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് ഐ.എ വി. പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക് ആണ് ഐ.എ വിക്കു സങ്കേതിക സഹായം നല്‍കുന്നത്.ഏഴു വര്‍ഷം കൊണ്ട് 500 കോടി രൂപ മുതല്‍ മുടക്കില്‍ ആയിരത്തോളം വിദഗ്ധരുമുള്ള രാജ്യാന്തര സ്ഥാപനമായി. ഐ.എ.വി മാറുമെന്നാണു കണക്കു കൂട്ടല്‍.

Read More:പൂച്ചയുടെ കണ്ണുമായി ഒരു കുഞ്ഞ്; ഇത് അപൂർവ്വമെന്ന് ശാസ്ത്രലോകം

നേരത്തെ ആലപ്പുഴയില്‍ തുടങ്ങിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഈ രംഗത്ത് വേണ്ടത്ര മുന്നോട്ടു പോകാനായിരുന്നില്ല.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top