സങ്കുചിത രാഷ്ട്രീയ താത്പര്യം പദ്ധതികളില്‍ കാണിക്കാതെ ഇരിക്കാത്തതാണ് നല്ലതെന്ന് കടകംപള്ളി

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്ക്യൂട്ട് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ കേന്ദ്രസര്‍ക്കാറിനേയും, ശിവഗിരി സ്വാമിമാരേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാറിനെ മറികടന്ന് ഏകപക്ഷിയമായ തീരുമാനം എടുക്കുന്നത് കേന്ദ്രവും സംസ്ഥാന ഗവണ്‍മെന്റും തമ്മിലുള്ള ബന്ധത്തിന് പോറലേല്‍പ്പിക്കുമെന്ന് പറഞ്ഞ കടകം പള്ളി പദ്ധതി യാഥാര്‍ത്ഥ്യമാകണം എന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും വ്യക്തമാക്കി.
ഐറ്റിഡിസിയ്ക്ക് കൊടുക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. ശിവഗിരിയിലെ സ്വാമിമാരുമായി ഇത് സംബന്ധിച്ച് ഞാന്‍ നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ മലക്കം മറിച്ചിലിലാണ് ഇപ്പോള്‍ സംഭവിച്ചത്. സംസ്ഥാനത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന ഒന്നും സംഭവിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. കേന്ദ്രമായാലും സംസ്ഥാനം ഭരിക്കുന്ന ആളായാലും സ്വാമിമാരായാലും സങ്കുചിതമായ രാഷ്ട്രീയ താത്പര്യം ഉണ്ടാകും. എന്നാല്‍ അത്തരം രാഷ്ട്രീയ താത്പര്യം ഇത്തരം പരിപാടികളില്‍ കാണിക്കാതിരിക്കുന്നതാണ് നല്ലത്. ശിവഗിരി മഠത്തോട് ഗവണ്‍മെന്റ് കാണിച്ച വികസന പദ്ധതികളെ കുറിച്ച് പറയാന്‍ സ്വാമിമാര്‍ മടികാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ നാടിന്റെ വികസന പദ്ധികളെ സര്‍ക്കാര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും, സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്ന് കൂടി പറഞ്ഞാണ് കടകംപള്ളി പ്രസംഗം അവസാനിപ്പിച്ചത്.
എന്നാല്‍ സ്വാമിമാര്‍ക്ക് സങ്കുചിത രാഷ്ട്രീയ താത്പര്യം ഇല്ലെന്ന് വ്യക്തമാക്കി സ്വാമി വിശുദ്ധാനന്ദ അപ്പോള്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് ഗൂഢമായി ഒന്നും നടന്നിട്ടില്ലെന്നും വിശുദ്ധാനന്ദ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here