കോണ്‍ഗ്രസിന്റെ നയങ്ങളെ എതിര്‍ത്തുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടും: എം എ ബേബി

m a baby

കോണ്‍ഗ്രസിന്റെ നയങ്ങളെ എതിര്‍ത്തു കൊണ്ടായിരിക്കും ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ കൂടി സമരം ചെയ്തവരാണ്. കേരളത്തിലായാലും ബംഗാളിലായാലും 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും എം എ ബേബി പറഞ്ഞു.

ബംഗാളില്‍ രണ്ടു ലക്ഷ്യങ്ങളാണ് സിപിഐഎമ്മിനുള്ളത്. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തെ ലക്ഷ്യം തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതും. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാകുമെന്നും എം എ ബേബി പറഞ്ഞു.

അക്രമം ഉപേക്ഷിച്ചാല്‍ കേരളത്തിലെ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ബിജെപി, ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനാധിപത്യ മതേതര കക്ഷികളുമായി കൈകോര്‍ത്ത് ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്. കേരളത്തിലും തങ്ങള്‍ അതിന് തയ്യാറാണ്. അക്രമം ഒഴിവാക്കാന്‍ തയ്യാറാക്കാന്‍ സിപിഐഎം തയ്യാറായാല്‍ സിപിഐഎമ്മിനൊപ്പം സഹകരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കി എം എ ബേബി രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top