Advertisement

മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

February 10, 2019
Google News 0 minutes Read
maramon

124ആം മാരാമൺ കൺവൻഷന് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 2ന് പമ്പാ തീരത്ത് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തിങ്കൾ മുതൽ ശനി വരെ രാവിലെ 10നും ഉച്ചയ്ക്ക്  രണ്ട് മണിയ്ക്കും  വൈകിട്ട് അഞ്ച് മണിയ്ക്കും ആണ് യോഗങ്ങൾ നടക്കുക. രാത്രി യോഗം ഇല്ല. കൺവൻഷൻ അടുത്ത ഞായറാഴ്ച സമാപിക്കും. മാരാമണ്ണിലേക്കു കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. വാഹന പാർക്കിങ്ങിനായി പ്രത്യേകം സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

പമ്പാ മണപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള  നിരവധി ആത്മീയ ആചാര്യന്മാർ പ്രഭാഷണം നടത്തും. ഇംഗ്ലണ്ടിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ജോൺ ടാക്കർ, മുഗാബെ സെന്‍റാമു, മലേഷ്യയിൽ നിന്നുള്ള ഡോക്ടർ ഡാനിയൽ ഹോ തുടങ്ങിയവരാണ് ഈ വർഷത്തെ മുഖ്യ പ്രഭാഷകർ. സ്ത്രീകൾക്കും പങ്കെടുക്കാവുന്ന രീതിയിൽ വൈകുന്നേരം 6.30 വരെയാണ് ഇത്തവണ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വരെ രാത്രി എട്ടുമണി വരെയാണ് യോഗങ്ങൾ നടന്നിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here