Advertisement

മാരാമൺ കൺവെൻഷന്റെ 126ആമത് യോഗം ഫെബ്രുവരി 14 മുതൽ 21 വരെ

January 31, 2021
Google News 2 minutes Read
Marathon Convention held february

ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 126 മത് യോഗം ഫെബ്രുവരി 14 മുതൽ 21 വരെ പമ്പാ മണപ്പുറത്ത് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും ഇത്തവണത്തെ കൺവെൻഷൻ. പന്തലിൽ ഒരേസമയം 200 പേർക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

കൊവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്‌തീയ ആത്മീയസംഗമമായ മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 14 മുതൽ 21 വരെയാണ് പമ്പാനദിക്കരയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ മാരാമൺ കൺവെൻഷൻ നടക്കുക. പതിനായിരങ്ങൾ പങ്കെടുക്കാറുള്ളിടത്ത് ഇത്തവണ 200 പേർക്ക് മാത്രമേ ഒരേ സമയം പന്തലിൽ പ്രവേശനം അനുവദിക്കൂ. രാവിലെയും വൈകീട്ടും മാത്രമേ യോഗങ്ങൾ ഉണ്ടാകൂ. ഉച്ചയ്ക്ക് നടക്കാറുള്ള യോഗം വേണ്ടെന്നുവച്ചു. നിലവിലെ കൊവിഡ് മാനദണ്ഡമനുസരിചാണ് പന്തലിൽ ഒരേ സമയം പ്രവേശിക്കാവുന്നവരുടെ എണ്ണം 200 ആയി ചുരുക്കിയത്. എന്നാൽ സംസ്ഥാനത്തും ജില്ലയിലും കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ അതിൽ മാറ്റം ഉണ്ടായേക്കാം.

14ന് ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 17 ന് രാവിലെ 10 ന് നടക്കുന്ന ഏകയുമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ അധ്യക്ഷൻ മാർ പങ്കെടുക്കും. 18 മുതൽ 20 വരെ യുവജനങ്ങൾക്കും യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

Story Highlights – 126th meeting of the Marathon Convention will be held in february

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here