Advertisement

ഉത്തര്‍ പ്രദേശില്‍ തിളയ്ക്കുന്ന കറിക്കലത്തില്‍ വീണ് കുഞ്ഞിന് ദാരുണാന്ത്യം; സമാന അപകടത്തില്‍ കുടുംബത്തിലെ മറ്റൊരു കുഞ്ഞ് മരിച്ചത് രണ്ടുവര്‍ഷം മുന്‍പ്

1 day ago
Google News 2 minutes Read
18-Month-Old Girl Dies After Falling Into Chhole Pot

ഉത്തര്‍ പ്രദേശില്‍ തിളയ്ക്കുന്ന കറിക്കലത്തില്‍ വീണ് 18 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. സോന്‍ഭാദ്ര ജില്ലയിലാണ് സംഭവം. സ്ട്രീറ്റ് ഫുഡ് വില്‍പ്പന നടത്തുന്ന ദമ്പതികള്‍ കടലക്കറിയുണ്ടാക്കാന്‍ അടുപ്പത്ത് വച്ച് പാത്രത്തില്‍ കുഞ്ഞ് അറിയാതെ വീഴുകയായിരുന്നു. സമാനമായ ഒരു അപകടത്തില്‍ ഇതേ ദമ്പതികളുടെ മറ്റൊരു കുട്ടിയും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. (18-Month-Old Girl Dies After Falling Into Chhole Pot)

ശൈലേന്ദ്ര എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന് തന്നെയാണ് അപകടമുണ്ടായത്. രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ശൈലേന്ദ്രയും ഭാര്യയും മറ്റ് ജോലികളില്‍ മുഴുകിയിരിക്കുന്ന സമയത്താണ് കുഞ്ഞ് അടുപ്പിന് അരികിലെത്തുന്നതും പാത്രത്തിലേക്ക് മറിഞ്ഞ് വീഴുന്നതും. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം അപകടമരണം തന്നെയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചു.

Story Highlights : 18-Month-Old Girl Dies After Falling Into Chhole Pot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here