Advertisement

തിരുവനന്തപുരത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

12 hours ago
Google News 2 minutes Read
husband and wife died in accident thiruvananthapuram

തിരുവനന്തപുരം കല്ലമ്പലത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ പരവൂര്‍ സ്വദേശി ശ്യാം ശശിധരനും ഭാര്യ ഷീനയുമാണ് മരിച്ചത്. (husband and wife died in accident thiruvananthapuram)

ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ആലുവയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മകളെ കാണാന്‍ പോവുകയായിരുന്നു ദമ്പതികള്‍. ശ്യാം ശശിധരന്‍ സംഭവസ്ഥലത്തും ഷീന ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

Story Highlights : husband and wife died in accident thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here