Advertisement

കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപന്റെ അതിക്രമം; പാലാരിവട്ടം എസ്‌ഐയെ വണ്ടിയിടിച്ച് വീഴ്ത്താന്‍ ശ്രമം

5 hours ago
Google News 1 minute Read
man attacked police

കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപന്റെ അതിക്രമം. വൈറ്റില ചളിക്കവട്ടത്ത് വാഹന പരിശോധനയ്ക്ക് നിന്ന പൊലീസുകാരെയാണ് ആക്രമിച്ചത്. പാലാരിവട്ടം എസ്‌ഐയെ വണ്ടിയിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചു. പുറത്തിറങ്ങിയാല്‍ പൊലീസുകാരെ വണ്ടിയിടിച്ച് കൊല്ലുമെന്നും പ്രതിയുടെ ഭീഷണി.

വാഹന പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട പോലെ ഒരു ഇരുചക്ര വാഹനം പൊലീസുകാര്‍ക്ക് നേരെ വരികയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ഇയാളെ തടഞ്ഞുവെച്ചപ്പോഴാണ് അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്. അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം പൊലീസ് അടക്കം ഇവിടെയെത്തുകയും ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. നിലവില്‍ ഇയാളെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മദ്യപിച്ച് വണ്ടിയോടിച്ചതിനുമടക്കം ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നാണ് അറിയുന്നത്.

Story Highlights : Drunken man attacks police in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here