സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയോളം വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കാടിറങ്ങി ജനവാസമേഖലയില്‍ വന്യമൃഗങ്ങള്‍ കടന്നുവരുന്നതും ആക്രമിക്കുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
2008-09 കാലഘട്ടത്തില്‍ സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 പേരും പരിക്കേറ്റവര്‍ 32 പേരും. പിന്നീടിങ്ങോട്ട് പത്തുവര്‍ഷത്തില്‍ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയായിതായി വിവരവകാശ രേഖയിലെ കണക്കുകള്‍ പറയുന്നു. ഒടുവിലെ 2018 ലെ കണക്കില്‍ സംസ്ഥാനത്ത് 168 പേരാണ് വന്യമൃഗങ്ങള്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ പരിക്കേറ്റവര്‍ 953 പേരും.
996 പേരാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 3585 പേര്‍ക്കു പരുക്കേറ്റു. 38,994 കര്‍ഷകര്‍ക്കാണ് കൃഷിനാശം ഉണ്ടായത്. വയനാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വന്യ മൃഗങ്ങളുടെ അക്രമവും, കൃഷിനാശവുമുണ്ടായ ജില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൂടാതെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും ആവശ്യവും ഉയരുന്നുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here