ബാഫ്റ്റാ പുരസ്‌കാരം; മികച്ച ചിത്രം റോമ; മികച്ച സംവിധായകൻ അൽഫോൺസോ ക്വാറോൺ

ബാഫ്റ്റാ പുരസ്‌കാരത്തിളക്കത്തിൽ റോമയും ദി ഫേവറിറ്റും. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും റോമയെ തേടിയെത്തി. റാമി മാലെക്കും ഒലിവീയ കോൾമാനുമാണ് മികച്ച നടനും നടിയും. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പുറമേ ഏഴു പുരസ്‌കാരങ്ങൾ കൂടി ദി ഫേവറിറ്റ് സ്വന്തമാക്കി.

യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘ദി ഫേവറേറ്റു’മായുള്ള കടുത്ത മത്സരത്തിന് ശേഷമാണ് റോമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മെക്‌സിക്കോ സിറ്റിയിലെ മിഡിൽ ക്ലാസ് സമൂഹത്തിൽപെട്ട രണ്ട് സ്ത്രീകളുടെ കഥയാണ് ‘റോമ’ പങ്കുവയ്ക്കുന്നത്. റോമയൊരുക്കിയ അൽഫോൺസോ ക്വാറോൺ തന്നെയാണ് മികച്ച സംവിധായകനും.

Read More : ഗോൾഡൻ ഗ്ലോബ് അവാർഡുകൾ പ്രഖ്യാപിക്കുന്നു; മികച്ച സംവിധായകൻ അൽഫോൺസോ ക്വാറോൺ

‘ദി ഫേവറേറ്റി’ലെ പ്രകടനത്തിന് ഒലീവിയ കോൾമാൻ മികച്ച നടിയും ‘ബൊഹീമിയൻ റാപ്‌സൊഡിയിലെ’ പ്രകടനത്തിന് നടൻ റാമി മാലെക്ക് മികച്ച നടനുമായി. ‘ബൊഹീമിയൻ റാപ്‌സൊഡിയെ തേടി മികച്ച സംഗീത്തിനുള്ള പുരസ്‌കാരവുമെത്തി.

മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവ ഒഴിച്ച് നിർത്തിയാൽ മറ്റ് ഏഴ് പുരസ്‌കാരങ്ങളുമായി ‘ദി ഫേവറേറ്റി’ൻറെ ആഘോഷവേദിയായി ബാഫ്റ്റ.

16ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഫ്രാൻസ് യുദ്ധകാലത്ത് ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്വീൻ ആനിൻറെ കഥയാണ് ചിത്രം പങ്ക് വയ്ക്കുന്നത്. ‘സ്‌പൈഡർമാൻ ഇൻറു സ്‌പൈഡർ വേഴ്‌സ്’ എന്ന ചിത്രമാണ് മികച്ച അനിമേഷൻ ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top