Advertisement

സൗദി അറേബ്യയില്‍ മാസം ശരാശരി 60,000 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്

February 11, 2019
1 minute Read

സൗദി അറേബ്യയില്‍ മാസം ശരാശരി 60,000 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനി ൈ15 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18 വര്‍ഷത്തെ കണക്കുകര്‍ അടിസ്ഥാനമാക്കിയാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2017ല്‍ സ്വകാര്യ മേഖലയില്‍ 84.24 ലക്ഷം വിദേശികളാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ 2018 അവസാനം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 68.95 ലക്ഷമായി കുറഞ്ഞു. ഈ കാലയളവില്‍ 15.28 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്രയും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെങ്കിലും ഇതിന് ആനുപാതികമായി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി, സ്വദേശിവല്‍ക്കരണം എന്നിവയാണ് തൊഴില്‍ വിപണിയില്‍ വിദേശികളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top