മോദിയുടെ മൂന്ന് ലക്ഷം വ്യാജ ഫോളോവേഴ്‌സിന്റെ അക്കൗണ്ട് പൂട്ടിച്ചു

വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനുള്ള നടപടികളുമായി ട്വിറ്റർ മുന്നോട്ട് വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 10 ലക്ഷത്തോളം വ്യാജ അക്കൗണ്ടുകളിൽ നിന്ന് കോടിക്കണക്കിന് ട്വീറ്റുകളാണ് വന്നിരുന്നത്. ഇതിൽ ഏറിയ പങ്കും സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുകയും മോദിയുടെയും മറ്റും വ്യാജ വീഡിയോകളും മറ്റു പ്രചരിപ്പിക്കുന്നവയുമായിരുന്നു.
കഴിഞ്ഞ ജൂലൈ മുതൽ ഏറ്റവും പുതിയ കണക്ക് പ്രകാരമാണ് മോദിക്ക് മൂന്ന് ലക്ഷം വ്യാജ ഫോളോവേഴ്‌സിനെ നഷ്ടമായത്. സംഘപരിവാർ വ്യാജ പ്രചരണങ്ങൾക്കാി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വിമർശനങ്ങൾക്കിടെയാണ് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ട്വിറ്ററിന്റെ പുതിയ തീരുമാനം.
Read More : ‘ഇപ്പോൾ മോദി ഇങ്ങനെയാണ് സംസാരിക്കുന്നത്’; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി; വീഡിയോ
ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച കണക്കുകൾ പുറത്തുവന്നത്.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 17,000 വ്യാജ ഫോളോവേഴ്‌സിനെ നഷ്ടമായിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് 40300 ഫോളോവേഴ്‌സിനെയും നഷ്ടമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here