പാൻഡയുടെ മുന്നിൽ അകപ്പെട്ട് 8 വയസ്സുകാരി; ശ്വാസമടക്കിപ്പിടിച്ച് സന്ദർശകർ; അതിസാഹസികമായി രക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

മൃഗശാല സന്ദർശിക്കാനെത്തിയ എട്ട് വയസ്സുകാരി കാൽ വഴുതി പാൻഡയുടെ മുന്നിലേക്ക് വീണു. ചൈനയിലെ ചെങ്ഡു റിസർച്ച് ബെയ്‌സ് ഓഫ് ജയന്റ് പാൻഡാ ബ്രീഡിങ്ങിലാണ് അപകടം നടന്നത്.
Read More : കടുവകൾക്കുവേണ്ടി നഗ്നരായി മൃഗശാല ജീവനക്കാർ
പെൺകുട്ടി വീണത് ശ്രദ്ധയിൽപ്പെട്ട പാൻഡകൾ കുട്ടിയുടെ അടുത്തേക്ക് നടന്നടുക്കുന്നതും വീഡിയോയിൽ കാണാം. നിസ്സഹായയായി കരയുന്ന കുട്ടിയും അലറി വിളിക്കുന്ന മൃഗശാല സന്ദർശകരെയും വീഡിയോയിൽ കാണാം.
പെൺകുട്ടിയെ രക്ഷിക്കാൻ ആദ്യം ഒരു കോല് പെൺകുട്ടിയുടെ നേർക്ക് നീട്ടിയെങ്കിലും ഈ ശ്രമം വിജയിച്ചില്ല. ഒടുവിൽ ഏറെ പണിപ്പെട്ട് അതിസാഹസികമായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കയ്യെത്തിപ്പിടിച്ചാണ് പെൺകുട്ടിയെ പാൻഡകളിൽ നിന്നും രക്ഷിച്ചത്.
Read More : തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി
സമൂഹമാധ്യമങ്ങളിൽ പാൻഡകളുടെ വീഡിയോകളും മറ്റും ‘ക്യൂട്ടായി’ നമുക്ക് തോന്നുമെങ്കിൽ യഥാർത്ഥ പാൻഡകൾ ഉപദ്രവകാരികളാണെന്ന് മൃഗശാല അധികൃതർ പറയുന്നു. പാൻഡകൾക്ക് രണ്ട് വയ്‌സസുകഴിഞ്ഞാൽ പരിപാലകർ തന്നെ സുരക്ഷിത അകലം പാലിച്ചേ നിൽക്കാറുള്ളുവെന്ന് അധികൃതർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here