Advertisement

പെരിയാറിൽ കൊലപ്പെടുത്തി കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം

February 12, 2019
Google News 0 minutes Read
crime

ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിൽ കൊലപ്പെടുത്തി കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരി യോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദികരാണ് സന്ധ്യയോടെ മൃതദേഹം കണ്ടത്. മൃതദേഹം സ്ത്രീയുടേതാണെന്ന് സംശയിക്കുന്നു.
പുതപ്പിൽ പൊതിഞ്ഞ മൃതദേഹം  പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലാണ്.
മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്ന് കരുതുന്നു. രാത്രിയായതിനാൽ മൃതദേഹം കെട്ടഴിക്കാനായിട്ടില്ല.  റൂറൽ എസ്.പി യടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here