മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രതീഷ് വെള്ളിക്കീൽ വാഹനാപകടത്തിൽ മരിച്ചു

മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യൂറോയിലെ സീനിയർ കാമറാ മാൻ പ്രതീഷ് വെള്ളിക്കീൽ വാഹനാപകടത്തിൽ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും.
Read More : കൈരളി ടി വി ക്യാമറാമാൻ സജികുമാർ പൂഴിക്കുന്ന് അന്തരിച്ചു
കണ്ണൂരിൽ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞ് രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്. പ്രദേശത്ത് ഉണ്ടായിരുന്നവരാണ് പാലത്തിനു സമീപം അപകടത്തിൽപ്പെട്ട പ്രതീഷിനെ വഴിയരികിൽ കണ്ടെത്തിയത്. ഉടൻ തന്നെ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More : മീഡിയ വൺ ക്യാമറാമാൻ അന്തരിച്ചു
റിപ്പോർട്ടർ ചാനൽ മുൻ ക്യാമറ മാൻ ആയിരിന്നു പ്രതീഷ്. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും. മൃതദേഹം കണ്ണൂര് എകെജി സഹകരണാശുപത്രി മോർച്ചറിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here