മമ്മൂട്ടിയുടെ ‘യാത്ര’ ആമസോണ്‍ സ്വന്തമാക്കിയത് എട്ടു കോടിക്ക്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജേശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ തെലുങ്ക് ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ടുകോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരുന്നത്.
Read more: മമ്മൂട്ടി ചിത്രം യാത്രയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്
സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിരുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാനപങ്കുവെച്ച വൈഎസ് ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയില്‍ പറഞ്ഞത്. ചിത്രത്തില്‍ ഭൂമിക ചൗളയാണ് വൈഎസ് ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ് ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്രറെഡ്ഡിയായി സുഹാസിനിയും അഭിനയിച്ചിരിക്കുന്നു.
മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആശ്രിത വെമുഗന്ദിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here